കയ്‌റോ: ഈജിപ്തിലെ കയ്‌റോയില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന മിസര്‍ അല്‍ അമല്‍ സ്വകാര്യ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടര്‍ന്ന് ആശപത്രിയില്‍ നിന്നും രോഗികളെ കയ്‌റോയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.