കള്ളപ്പണ ഹവാല ഇടപാടിന് കൂട്ടുനിന്ന പി ടി തോമസ് എംഎൽഎയുടെ സ്വത്ത് വിവരം എർഫോഴ്‌സ്‌മെന്റ് അന്വേഷിക്കമൈന്ന് പരാതി. സാമൂഹിക പ്രവർത്തകനായ തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയാണ് കൊച്ചി യുണിറ്റ് എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്‌ടർക്ക് പരാതി നൽകിയത്. ഇൻകം ടാക്‌സിനും പരാതി നൽകി.
ഏത് സാമ്പത്തിക ഇടപാട് ആണെങ്കിലും 10 ലക്ഷം രൂപയിൽ കൂടുതൽ ലിക്വിഡ് ക്യാഷ് ആയി ഇടപാട് നടത്താൻ നിയമമില്ലാതിരിക്കെയാണ് ഇത്രയും വലിയ തുക കൈമാറനായി കൊണ്ടുവന്നത്. ഇതിനെതിരെ സമഗ്ര അന്വേഷണം വേണം. എംഎൽഎയുടെ സാമ്പത്തിക ഇടപാടുകൾ ബിനാമി ഇടപാടുകൾ എന്നിവ പരിശോധിക്കണം. ഡ്രൈവറുടേയും പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങൾ, എന്നിവരുടെ ഫോൺകോൾസ്, ബാങ്കിടപാടുകൾ എന്നിവയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.