ഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ പരേഡ് ക്രമസമാധാന പ്രശ്‌നമെന്ന് സുപ്രീംകോടതി. കര്‍ഷകരുടെ പരേഡിനെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കേണ്ടത് പോലീസീണെന്നും നിയമപ്രകാരം നടപടിയെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് തടയണമെന്ന ഡല്‍ഹി പോലീസിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.
ഡല്‍ഹി അതിര്‍ത്തികളില്‍ സമാധാനപരമായി ട്രാക്ടര്‍ പരേഡ് നടത്തുമെന്നും റിപ്പബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തില്ലെന്നും കര്‍ഷകര്‍ നേരത്തെ ക്തമാക്കിയിരുന്നു. താല്‍ക്കാലിക നീക്കങ്ങള്‍ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങള്‍ പിന്‍വലിക്കണമെന്നുമാണ് സംഘടനാ നേതാക്കള്‍ പറയുന്നത്. അതേസമയം കര്‍ഷക സമരം ഇന്ന് 55ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.