English हिंदी

Blog

sand

 

ഏപ്രിലിനു ശേഷം എട്ട് തവണ പൊടിക്കാറ്റ് വീശിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. .ശ്വസ തടസ്സം മൂലം നാലായിരത്തോളം സൗദിയില്‍ ചികിത്സ തേടി.  ജനജീവിതത്തെ സാരമായി ബാധിച്ചു

ബുദാബി : വേനല്‍ക്കാലത്തിനു തൊട്ടുമുമ്പ് വീശിയടിക്കാറുള്ള പൊടിക്കാറ്റ് ഇക്കുറി പതിവിലുമേറെ ശക്തം. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഇറാഖ് തുടങ്ങി ഒട്ടുമിക്ക മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ഇക്കുറി പൊടിക്കാറ്റ് പതിന്മടങ്ങ് ശക്തിയോടെ പലവട്ടം വീശിയടിച്ചു.

പൊടിക്കാറ്റ് വാഹന ഗതാഗതം, വ്യോമഗതാഗതം എന്നിവയെ പ്രതികൂലമായി ബാധിച്ചു. സ്‌കൂളുകള്‍ പലതും അടച്ചു. ശ്വാസതടസ്സം നേരിട്ട നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയുമായെത്തി.

ഷാമല്‍ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ കാറ്റ് പ്രതിഭാസം കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നാണ് രൂക്ഷമായത്. വരും വര്‍ഷങ്ങളിലും സമാനമായ അനുഭവമായിരിക്കും ഉണ്ടാകുക എന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച ആരംഭിച്ച പൊടിക്കാറ്റ് ബുധനാഴ്ചയും തുടരുമെന്ന് യുഎഇ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ ശക്തമായ പൊടിക്കാറ്റാണ് ചൊവ്വാഴ്ച വീശിയത്.

നാന്നൂറ് മീറ്റര്‍ മാത്രമാണ് ദൂരക്കാഴ്ച ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് അബുദാബി പോലീസ് വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പൊടിക്കാറ്റ് മൂലം വായുവിന്റെ ഗുണനിലാവരം താഴ്ന്നിരുന്നു. പൊടിക്കാറ്റ് ശ്വസിച്ച ആയിരത്തി ഇരുന്നൂറിലധികം പേര്‍ ശ്വാസ തടസ്സവുമായി ആശുപത്രികളില്‍ എത്തിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പൊടിക്കാറ്റ് മൂലം ശ്വാസതടസ്സം ഉണ്ടായ നാലായിരത്തോളം പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.

അന്തരീക്ഷ താപനില ഉയരുന്നതു മൂലമാണ് പൊടിക്കാറ്റ് അതിരൂക്ഷമായി ഉണ്ടാകുന്നതെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍, പൊടിക്കാറ്റിന്റെ മൂലകാരണം ഇതുവരെ ശാസ്ത്ര ലോകത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാടുകള്‍ നശിച്ച് മരൂഭൂമി ഉണ്ടാകുന്നതാണ് പൊടിക്കാറ്റിന് കാരണമായി ശാസ്ത്ര സമൂഹം പറയുന്നത്.

മരങ്ങള്‍ ഇല്ലാത്ത ഇടങ്ങളിലാണ് പൊടിക്കാറ്റ് അതിരൂക്ഷമാകുന്നത്. കാറ്റു മൂലം ഉയരുന്ന പൊടിയെ തടയാന്‍ മരങ്ങളും ശാഖകളും ചില്ലകളും ഉണ്ടെങ്കില്‍ പൊടിക്കാറ്റ് ഇത്രയും രൂക്ഷമായി ഉണ്ടാകില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു.

 തര ഗള്‍ഫ് പ്രദേശങ്ങളെ അപേക്ഷിച്ച് അബുദാബിയില്‍ പൊടിക്കാറ്റ് പൊതുവേ ദുര്‍ബലമാണ് . കുവൈത്തിലാണ് ഏറ്റവും രൂക്ഷമായ പൊടിക്കാറ്റ് അനുഭവപ്പെടുക. വര്‍ഷത്തില്‍ മൂന്നുമാസം പൊടിക്കാറ്റിന്റെ ശല്യമുണ്ടാകും ഇവിടെ. ഖത്തര്‍, ബഹ്‌റൈന്‍ എന്നിവടങ്ങളിലും പൊടിക്കാറ്റ് ശക്തമായി ഉണ്ടാകും.