ന്യൂഡല്‍ഹി: കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായി ഇന്ന് നടക്കാനിരുന്ന ആറാംഘട്ട ചര്‍ച്ച റദ്ദാക്കിയതായി ഭാരതീയ കിസാന്‍ യൂണിയന്‍. കേന്ദ്രം രേഖാമൂലം തരുന്ന കരട് ഭേദഗതികള്‍ സംഘടകള്‍ ചര്‍ച്ചചെയ്യും. വൈകിട്ടോടെ തീരുമാനങ്ങളില്‍ വ്യക്തത വരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തിക്കായത് അറിയിച്ചു.
അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉള്ള 5 അംഗ സംഘമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തുന്നത്.