ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. നഗരഹൃദയമായ ഐടിഒയില്‍ സംഘര്‍ഷത്തിനിടെ രണ്ടു കര്‍ഷകര്‍ മരിച്ചതായി വിവരം. എന്നാല്‍ ഒരു മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പോലീസ് വെടിയേറ്റാണ് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതേസമയം, ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്നാണ് പോലീസ് പറയുന്നത്.
രാജ്യത്തെ ഔദ്യോഗിക റിപ്പബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷം 11ഓടെ റാലി നടത്താനായിരുന്നു അനുമതി. എന്നാല്‍ പത്തോടെ കര്‍ഷകര്‍ പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാല്‍ പത്തോടെ കര്‍ഷകര്‍ പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാല്‍ പലയിടത്തും റാലി പോലീസ് തടഞ്ഞു. ഇതോടെ പോലീസും കര്‍ഷകരും നിലയുറപ്പിച്ചു. മാര്‍ച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാന്‍ സുരക്ഷയൊരുക്കിയെങ്കിലും കര്‍ഷകര്‍ അവ മറികടന്നു ഡല്‍ഹി നഗരത്തിലേക്കു പ്രവേശിച്ചു.