ന്യൂഡല്‍ഹി: കര്‍ഷകരുമായി കേന്ദ്രം നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങളില്‍ അപാകതയില്ലെന്നും നിയമം പിന്‍വലിക്കില്ലെന്നും കേന്ദ്രം നിലപാടെടുത്തു. ഇതില്‍ കൂടുതല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ചര്‍ച്ച തുടരണമെങ്കില്‍ സംഘടനകള്‍ക്ക് തിയതി അറിയിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.
കേന്ദ്രം മുന്നോട്ടുവച്ച ഉപാധിയെക്കാള്‍ മികച്ചത് ഉണ്ടെങ്കില്‍ അറിയിക്കാന്‍ സംഘടനകളോട് ആവശ്യപ്പെട്ടു. താങ്ങുവില ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യം കര്‍ഷക സംഘടനകള്‍ ഇന്നത്തെ യോഗത്തില്‍ ഉന്നയിച്ചിരുന്നു.
വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം ഒത്തുതീര്‍പ്പാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. കര്‍ഷക സമരം അവസാനിപ്പിച്ചാല്‍ നിയമം ഒന്നരവര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം സമരസമിതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.












