ചണ്ഡിഗഡ്: രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തില്‍ നുഴഞ്ഞുകയറാന്‍ പാകിസ്താന്റെ ശ്രമമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കര്‍ഷക പ്രക്ഷോഭം ശക്തമായതിന് ശേഷം പാക്കിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നുവെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു.
അതേസമയം, കര്‍ഷക സമരം അവസാനിപ്പിക്കുന്നതിന് പുതിയ നിര്‍ദേശങ്ങളും അമരീന്ദര്‍ സിംഗ് മുന്നോട്ടുവച്ചു. നിലവിലെ സാഹചര്യത്തില്‍ കാര്‍ഷികനിയമങ്ങള്‍ രണ്ടു വര്‍ഷത്തേക്ക് മരവിപ്പിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ‘എല്ലാ യുദ്ധവും അവസാനിച്ചേ തീരു. രണ്ടാം ലോകമഹായുദ്ധമായാലും ഇവിടെ നടക്കുന്ന കര്‍ഷകരുടെ യുദ്ധമായാലും, എല്ലാം എന്നെങ്കിലും അവസാനിച്ചല്ലേ തീരു. പക്ഷെ ആ അവസാനം ചര്‍ച്ചകളിലൂടെയായിരിക്കണം. അതല്ലാതെ മറ്റൊരു മാര്‍ഗമില്ല,’ അമരീന്ദര്‍ സിംഗ് പറഞ്ഞു.