കര്‍ഷകരുടെ ശാക്തീകരണത്തിനായി ബജറ്റില്‍ നിരവധി നടപടികള്‍: പ്രധാനമന്ത്രി

narendra-modi

 

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ചൗരി ചൗരയില്‍ ‘ചൗരി ചൗര’ ശതാബ്ദി ആഘോഷങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന സംഭവമായ ‘ചൗരി ചൗര’ സംഭവത്തിന്റെ 100 വര്‍ഷങ്ങള്‍ ഈ ദിവസം അടയാളപ്പെടുത്തുന്നു. ചൗരി ചൗര ശതാബ്ദി ആഘോഷത്തിനായി സമര്‍പ്പിച്ച തപാല്‍ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ധീരരായ രക്തസാക്ഷികളെ അഭിവാദ്യം ചെയ്തു കൊണ്ട് ചൗരിചൗരയില്‍ അവര്‍ നടത്തിയ ത്യാഗം രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് ഒരു പുതിയ ദിശാബോധം നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറുവര്‍ഷം മുമ്പ് ചൗരി ചൗരയില്‍ നടന്ന സംഭവം കേവലം തീവെയ്പ് സംഭവമല്ലെന്നും ചൗരി ചൗരയുടെ സന്ദേശം വളരെ വിശാലമാണെന്നും അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യത്തിലാണ് തീവെയ്പ് നടന്നത്, കാരണങ്ങള്‍ എന്തൊക്കെയാണ് എന്നത് ഒരുപോലെ പ്രധാനപ്പെട്ടവയാണ്. ചൗരി ചൗരയിലെ ചരിത്രപരമായ പോരാട്ടത്തിന് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിന് ഇപ്പോള്‍ അര്‍ഹമായ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് മുതല്‍ ചൗരിചൗരയ്‌ക്കൊപ്പം എല്ലാ ഗ്രാമങ്ങളും വര്‍ഷം മുഴുവനും നടക്കാനിരിക്കുന്ന പരിപാടികളിലൂടെ ചൗരി ചൗരയിലെ വീരോചിതമായ ത്യാഗങ്ങള്‍ ഓര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ സമയത്ത് ഇത്തരമൊരു ആഘോഷം നടത്തുന്നത് കൂടുതല്‍ പ്രസക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൗരിചൗരയിലെ രക്തസാക്ഷികളെക്കുറിച്ച് ഇതുവരെ ചര്‍ച്ച ചര്‍ച്ച ചെയ്യാതിരുന്നതിനെ അദ്ദേഹം അപലപിച്ചു. രക്തസാക്ഷികള്‍ ചരിത്രത്തിന്റെ പേജുകളില്‍ സ്ഥാനപിടിച്ചില്ലെങ്കിലും, സ്വാതന്ത്ര്യത്തിനായുള്ള അവരുടെ രക്തച്ചൊരിച്ചില്‍ തീര്‍ച്ചയായും രാജ്യത്തിന്റെ മണ്ണിലുണ്ട്.

Also read:  "പൊന്നണിഞ്ഞ മാസ്ക് ; 2.89 ലക്ഷത്തിന്‍റെ മാസ്ക്മായി പൂനെ സ്വദേശി

150 ഓളം സ്വാതന്ത്ര്യസമര സേനാനികളെ തൂക്കിക്കൊല്ലുന്നതില്‍ നിന്ന് രക്ഷിച്ച ബാബ രാഘവദാസിന്റെയും മഹാമന മദന്‍ മോഹന്‍ മാളവിയയുടെയും ശ്രമങ്ങള്‍ ഈ പ്രത്യേക ദിനത്തില്‍ ഓര്‍മിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ പറഞ്ഞറിയിക്കാനാവാത്ത നിരവധി വശങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്ന ഈ പ്രചാരണത്തില്‍ വിദ്യാര്‍ത്ഥികളും പങ്കാളികളാണെന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

സ്വാതന്ത്രത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ വാഴ്ത്തപ്പെടാത്ത വീരനായകരെ എടുത്ത് കാട്ടിക്കൊണ്ട് സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് ഒരു പുസ്തകം രചിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം യുവ എഴുത്തുകാരെ ക്ഷണിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരാഞ്ജലിയായി പ്രാദേശിക കലകളെയും സംസ്‌കാരത്തെയും ബന്ധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടികള്‍ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ത്ത കൂട്ടായ കരുത്ത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ കൂട്ടുകെട്ടിന്റെ ശക്തിയാണ് ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണ പരിപാടിയുടെ അടിസ്ഥാനം. കൊറോണയുടെ ഈ കാലഘട്ടത്തില്‍ 150 ലധികം രാജ്യങ്ങളിലെ പൗരന്മാരെ സഹായിക്കാന്‍ ഇന്ത്യ അവശ്യ മരുന്നുകള്‍ അയച്ചു. മനുഷ്യന്‍ ജീവന്‍ രക്ഷിക്കുന്നതിനായി ഇന്ത്യ നിരവധി രാജ്യങ്ങള്‍ക്ക് വാക്‌സിനുകള്‍ നല്‍കുന്നു, ഇതില്‍ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ അഭിമാനം കൊള്ളുന്നുണ്ടാവാം .

Also read:  രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍

മഹാമാരിയുടെ വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങള്‍ക്ക് ബജറ്റ് ഒരു പുതിയ മുന്നേറ്റം നല്‍കുമെന്ന് അടുത്തിടെ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. സാധാരണ പൗരന്മാര്‍ക്ക് പുതിയ നികുതി ചുമത്തപ്പെടുമെന്ന പല വിദഗ്ധരുടെയും ആശങ്ക ബജറ്റ് തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കായി കൂടുതല്‍ ചെലവഴിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ ലൈനുകള്‍, പുതിയ ട്രെയിനുകള്‍, ബസുകള്‍, മാര്‍ക്കറ്റുകളുമായും ചന്തകളുമായും കണക്റ്റിവിറ്റി എന്നിവയ്ക്കായിരിക്കും ഈ ചെലവ്. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും നമ്മുടെ യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ക്കും ബജറ്റ് വഴിയൊരുക്കി. ഈ പ്രവര്‍ത്തനങ്ങള്‍ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും.

നേരത്തെ, ബജറ്റ് എന്നാല്‍ ഒരിക്കലും പൂര്‍ത്തീകരിക്കാത്ത പദ്ധതികളുടെ പ്രഖ്യാപനമായിരുന്നു. ”ബജറ്റ് വോട്ട് ബാങ്ക് കണക്കുകൂട്ടലുകളുടെ കണക്കു പുസ്തകം ആക്കി. ഇപ്പോള്‍ രാജ്യം സമീപനം മാറ്റിയിരിക്കുന്നു” പ്രധാനമന്ത്രി പറഞ്ഞു.

മഹാമാരിയെ ഇന്ത്യ കൈകാര്യം ചെയ്തതിനു ലഭിച്ച സാര്‍വത്രിക പ്രശംസയ്ക്കു ശേഷം ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും ആരോഗ്യ സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍രാജ്യം ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയ്ക്കുള്ള വകയിരുത്തലില്‍ വന്‍ ബജറ്റ് വര്‍ധന നടന്നിട്ടുണ്ട്. വിപുലമായ പരിശോധനാ സൗകര്യങ്ങള്‍ ജില്ലാതലത്തില്‍ തന്നെ വികസിപ്പിച്ചെടുക്കും.

കര്‍ഷകരെ ദേശീയ പുരോഗതിയുടെ അടിസ്ഥാനം എന്ന് വിശേഷിപ്പിച്ച ശ്രീ. മോദി കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ അവരുടെ ക്ഷേമത്തിനായി രൂപം നല്‍കിയ ശ്രമങ്ങള്‍ വിശദീകരിച്ചു. മഹാമാരിയുടെ ബുദ്ധിമുട്ടുകള്‍ക്കിടയിലും കര്‍ഷകര്‍ റെക്കോര്‍ഡ് ഉല്‍പാദനം കൈവരിച്ചു . കര്‍ഷകരുടെ ശക്തീകരണത്തിനായി ബജറ്റില്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കാര്‍ഷിക വിളകളുടെ വില്‍പ്പന സുഗമമാക്കുന്നതിന് ആയിരം ചന്തകളെ ഇനാമുമായി ബന്ധിപ്പിക്കുന്നു.

Also read:  നോയിഡയില്‍ മരട് മോഡല്‍ അനധികൃത നിര്‍മാണം ; രണ്ട് 40 നില ഫ്‌ളാറ്റുകള്‍ ഇടിച്ചുനിരത്താന്‍ സുപ്രീംകോടതി ഉത്തരവ്

ഗ്രാമീണ അടിസ്ഥാന സൗകര്യ ഫണ്ട് 40,000 കോടി രൂപയാക്കി ഉയര്‍ത്തി. ഈ നടപടികള്‍ കര്‍ഷകരെ സ്വയം പര്യാപ്തരും കൃഷി ലാഭകരവുമാക്കും. സ്വമിത്വ പദ്ധതി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഭൂമിയുടെയും പാര്‍പ്പിട സ്ഥലത്തിന്റെയും ഉടമസ്ഥാവകാശ രേഖ നല്‍കും. ശരിയായ രേഖകള്‍ വസ്തുവിന്റെ മികച്ച വിലയിലേക്ക് നയിക്കുമെന്നും ബാങ്ക് വായ്പയ്ക്ക് കുടുംബങ്ങളെ സഹായിക്കുമെന്നും കൈയേറ്റക്കാരില്‍ നിന്ന് ഭൂമി സുരക്ഷിതമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടച്ചിട്ടിരിക്കുന്ന മില്ലുകള്‍, മോശം റോഡുകള്‍, രോഗാതുരമായ ആശുപത്രികള്‍ എന്നീ പ്രശ്‌നങ്ങളാല്‍ ഗോരഖ്പൂരിനും ഈ നടപടികളെല്ലാം ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടച്ചിട്ടിരുന്ന ഒരു പ്രാദേശിക വളം നിര്‍മ്മാണ ശാല ഇപ്പോള്‍ പുനരാംരംഭിച്ചത് കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കും പ്രയോജനം ചെയ്യും. നഗരത്തിന് ഒരു എയിംസ് ലഭിക്കുന്നു. ആയിരക്കണക്കിന് കുട്ടികളുടെ ജീവന്‍ രക്ഷിക്കുകയാണ് മെഡിക്കല്‍ കോളേജ്. ദിയോറിയ, കുശിനഗര്‍, ബസ്തി മഹാരാജ് നഗര്‍, സിദ്ധാര്‍ത്ഥ് നഗര്‍ എന്നിവിടങ്ങള്‍ക്ക് പുതിയ മെഡിക്കല്‍ കോളേജുകള്‍ ലഭിക്കുന്നു. നാലുവരി ആറ്‌വരി പാതകളുടെ നിര്‍മ്മാണം പുരോഗമിച്ച് വരുന്നു. ഗോരഖ്പൂരില്‍ നിന്ന് 8 നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തുടങ്ങിയതിനാല്‍ മേഖലയില്‍ മെച്ചപ്പെട്ട കണക്റ്റിവിറ്റി ഉണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം ടൂറിസം വര്‍ദ്ധിപ്പിക്കും. ”സ്വയംപര്യാപ്തതയുടെ ഈ പരിവര്‍ത്തനം എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുമുള്ള ശ്രദ്ധാഞ്ജലിയാണ്”, പ്രധാനമന്ത്രി പറഞ്ഞു.

Around The Web

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »