ഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കുന്നതില്‍ കുറഞ്ഞൊന്നും പരിഹാരമില്ലെന്ന് ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍. നിയമത്തെക്കുറിച്ച് മന്ത്രിക്ക് വിശദീകരിക്കാനാവില്ലെങ്കില്‍ പിന്നെ എങ്ങനെ നിയമം കൊണ്ടുവന്നെന്ന് കര്‍ഷക സംഘടനകള്‍ ചോദിച്ചു.
അതേസമയം, നിയമത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ വിദഗ്ധര്‍ എത്തിയിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി അറിയിച്ചു.
അതേസമയം, ശീതകാല പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കത്ത് നല്‍കി. കര്‍ഷക സമരവും സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ച ചെയ്യണമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.