18 വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു. ‘മലയന്‍ കുഞ്ഞ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അച്ഛനും മകനും കൈകോര്‍ക്കുന്നത്. അച്ഛനും സംവിധായകനുമായ ഫാസിലിനൊപ്പമുളള ചിത്രം ഫഹദ് ഫാസില്‍ തന്നെയാണ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫഹദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തു വിട്ടു. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍മ്മാതാവിന്റെ റോളിലാണ് ഫാസിലെത്തുന്നത്.
https://www.facebook.com/FahadhFaasil/photos/a.804781279535125/3915198815160007/?type=3&theater
ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്ത് നിര്‍മ്മാണം നിര്‍വഹിച്ചത് ഫാസില്‍ ആയിരുന്നു. ചിത്രത്തിന് ജനപ്രീതി കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് വിദേശത്തേക്ക് പഠനത്തിന് പോയ ഫഹദ് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ ശക്തമായ തിരിച്ച് വരവ് നടത്തിയെങ്കിലും ഇരുവരും ഒന്നിച്ചിരുന്നില്ല.
നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹകന്‍ കൂടിയാണ് മഹേഷ് നാരായണന്‍. സുരാജ് വെഞ്ഞാരമൂടും ഇന്ദ്രന്‍സും ഷറഫുദ്ദീനുമാണ് മറ്റ് താരങ്ങള്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജിയുടെ ചിത്രീകരണത്തിന് ശേഷമാകും ചിത്രം ആരംഭിക്കുക.