സന്ദര്‍ശകരില്‍ അമ്പതു ശതമാനത്തോളം പേര്‍ എക്‌സ്‌പോ ഒന്നില്‍ കൂടുതല്‍ തവണ സന്ദര്‍ശിച്ചു. സീസണ്‍ പാസ് എടുത്തവരാണ് ഒന്നിലധികം തവണ എക്‌സ്‌പോ സന്ദര്‍ശിച്ചത്.
ദുബായ് : ആറു മാസക്കാലം നീണ്ട എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ ഏറ്റവും അധികം പേര്‍ എത്തിയത് ഇന്ത്യയില്‍ നിന്നുള്ളവര്‍. യുഎഇയില്‍ താമസിക്കുന്നവരും ഇന്ത്യയില്‍ നിന്നും വന്നവരുമായുള്ളവരുടെ എണ്ണമാണ് മറ്റ് രാജ്യങ്ങളേക്കാള്‍ ഏറെ മുന്നില്‍.
176 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എക്‌സ്‌പോ സന്ദര്‍ശിച്ചത്. ഇന്ത്യക്കാരുടെ പിന്നിലുള്ളത് ജര്‍മനിയില്‍ നിന്നുള്ളവരാണ്. സൗദിയില്‍ നിന്നുള്ളവര്‍ മൂന്നും യുകെയില്‍ നിന്നുള്ള സന്ദര്‍ശകര്‍ നാലാമതുമാണുള്ളത്.
സ്‌കൂളില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യമാണ് എക്‌സ്‌പോ വേദികളില്‍ കണ്ടത്.
പ്രായമേറിയവരുടെ പങ്കാളിത്തം കുറവായിരുന്നു. കോവിഡ് ഭീഷണിയുള്ളതാകാം ഇതിന് കാരണമെന്നാണ് കരുതുന്നത്. എക്‌സ്‌പോ സന്ദര്‍ശിച്ചവരില്‍ ഏറ്റവും പ്രായം കൂടിയയാള്‍ക്ക് 98 വയസ്സായിരുന്നു.
പത്തു ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് എക്‌സ്‌പോ സന്ദര്‍ശിച്ചത്. 60 വയസ്സിനു മേലുള്ളവര്‍ ആകെ മൂന്നു ശതമാനമാണ് എക്‌സ്‌പോ സന്ദര്‍ശികരിലുള്ളത്.
രാഷ്ട്രത്തലവന്‍മാര്‍ നയതന്ത്രപ്രതിനിധകള്‍ എന്നിവരും എക്‌സ്‌പോയിലെത്തി. 2,777 പേരാണ് വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളായി എത്തിയത്.
വിര്‍ച്വലായി എക്‌സ്‌പോ കണ്ടത് 200 ദശലക്ഷം പേരാണ്.
192 രാജ്യങ്ങളുടെ സാന്നിദ്ധ്യമാണ് എക്‌സ്‌പോയിലുണ്ടായത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 135 രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതിനായിരം വൊളന്റിയര്‍മാര്‍ എക്‌സ്‌പോയുടെ സേവനങ്ങള്‍ക്കായി എത്തി.












