മസ്കറ്റ്: ഒമാനില്‍ കോവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സംഘം ചേരുന്നവര്‍ക്ക് 1000 റിയാല്‍ പിഴയും, 6 മാസം തടവും ഏര്‍പ്പെടുത്തി.
തെക്കന്‍ ശര്‍ഖിയ, അല്‍ ബുറൈമി ഗവര്‍ണറേറ്റുകളില്‍ നിന്നും അറസ്റ്റിലായവര്‍ക്കെതിരെയാണ് കോടതി നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ നിയമ ലംഘനം നടത്തുന്നത് പ്രവാസികളാണെങ്കില്‍ ജയില്‍ ശിക്ഷയ്ക്ക് പകരം ഇവരെ നാടു കടത്തുതിനുള്ള ഉത്തരവായിരിക്കും ഉണ്ടാകുക. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.