സുകൃതിയുടെ മനസറിഞ്ഞ് അധ്യാപകര്‍; എംബിബിഎസ് ട്യൂഷന്‍ഫീസ് ഏറ്റെടുത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രം

sukruthi

ആലപ്പുഴ: പരിമിതമായ ജീവിത സാഹചര്യങ്ങള്‍ക്ക് നടുവില്‍ നിന്നും ഡോക്ടറാകാനുള്ള സ്വപ്നത്തിലേക്കുള്ള വഴി കഠിനാദ്ധ്വാനത്തിലൂടെ താണ്ടിയ ആലുപ്പുഴയിലെ സുകൃതിയുടെ മനസ് അറിഞ്ഞ് അധ്യാപകര്‍. പ്രളയകാലത്ത് നാടിനൊപ്പം നിന്ന് അക്ഷീണം പ്രയത്നിച്ച സഖാവ് എന്‍.എസ് ഓനക്കുട്ടന്റെ മകളാണ് സുകൃതി. സുകൃതി മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നേടിയ തൃശൂര്‍ പൂങ്കുന്നത്തെ റിജു ആന്‍ഡ് പി. എസ്.കെ ക്ലാസ്സസ് എന്‍ട്രന്‍സ് പരിശീലന കേന്ദ്രമാണ് എംബിബിഎസ് പഠനത്തിനാവശ്യമായ ട്യൂഷന്‍ഫീസ് പൂര്‍ണമായും ഏറ്റെടുത്തിരിക്കുന്നത്.

ട്യൂഷന്‍ ഫീസിനായി ഒരുലക്ഷം രൂപയുടെ ചെക്ക് റിജു ആന്‍ഡ് പി.എസ്.കെ ക്ലാസ്സസ് ഡയറക്ടര്‍മാരായ പി.സുരേഷ് കുമാര്‍, അനില്‍കുമാര്‍ വി. റിജു ശങ്കര്‍ എന്നിവര്‍ ശനിയാഴ്ച സുകൃതിയ്ക്ക് വീട്ടിലെത്തി കൈമാറി. എന്‍ട്രസ് കടമ്പ താണ്ടാന്‍ കരുത്തേകിയ അദ്ധ്യാപകര്‍ തന്റെ തുടര്‍ന്നുള്ള ജീവിതത്തിലും കൈത്താങ്ങായ സന്തോഷം സുകൃതി പങ്കുവെച്ചു. ജീവിത്തിലെ കഷ്ടപ്പാടുകളെ അതിജീവിച്ച് ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡിലെ ഭാവനാലയമെന്ന ചെറിയ വീട്ടില്‍ നിന്ന് ഡോക്ടറാകാന്‍ മകള്‍ തയ്യാറെടുക്കുമ്പോള്‍ നാടാകെ ഒപ്പമുണ്ടെന്ന സന്തോഷത്തിലാണ് സഖാവ് ഓമനക്കുട്ടന്‍.

Also read:  സുപ്രീംകോടതി വിധി നിര്‍ണായകം; സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് വൈകും

സുകൃതിക്ക് കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസമാണ് മെറിറ്റില്‍ പ്രവേശനം ലഭിച്ചത്. അച്ഛന്‍ ഓമനക്കുട്ടനിലൂടെയാണ് സുകൃതിയും മലയാളിയ്ക്ക് ആകെ പ്രിയപ്പെട്ടവളായി മാറിയത്. സുകൃതിയെ നെഞ്ചേറ്റികൊണ്ട് അറിയാതെയെങ്കിലും ഓമക്കുട്ടനോട് കാട്ടിയ തെറ്റ് തിരുത്തുകയാണ് ഒരു ജനത ഇപ്പോള്‍. മെഡിക്കല്‍ പ്രവേശനം കിട്ടിയയതിന് പിന്നാലെ വിദൂരസ്ഥലങ്ങളില്‍ നിന്ന് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആളുകളുടെ അഭിനന്ദന പ്രവാഹമാണ് സുകൃതിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാദനായകനായി കടന്നുവന്ന് പിന്നീട് ജനകീയനായെന്ന അപൂര്‍വതയാണ് ഓമനക്കുട്ടനെ വ്യത്യസ്തനാക്കുന്നത്.

Also read:  തൃക്കാക്കര ക്ഷേത്രവും സിനിമകളും.... (തൃക്കാക്കര സ്‌ക്കെച്ചസ് -03)

കഴിഞ്ഞ പ്രളയകാലത്ത് ചേര്‍ത്തല തെക്കുപഞ്ചായത്ത് ആറാംവാര്‍ഡ് പട്ടികജാതി, പട്ടിക വര്‍ഗ കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിന്റെ ചുമതല ഓമനക്കുട്ടനായിരുന്നു. ക്യാമ്പിലെ ഭക്ഷ്യസാധനങ്ങള്‍ തീര്‍ന്നതോടെ ഓമനകുട്ടന്‍ മുന്‍കൈയ്യെടുത്ത് ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു. എന്നാല്‍ ഓട്ടോയ്ക്ക് കൊടുക്കാന്‍ കയ്യില്‍ പണമില്ലാതെ വന്നതോടെ ക്യാമ്പിലുള്ളവരില്‍ നിന്ന് പണം പിരിച്ച് ഓട്ടോ കൂലി നല്‍കി. ഈ ദൃശ്യങ്ങള്‍ ഒരാള്‍ പകര്‍ത്തി പുറത്തുവിട്ടു.

Also read:  ഭാവന വീണ്ടും മലയാള സിനിമയിലേക്ക്, 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ; പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

ഇതോടെ ഓമനക്കുട്ടന്‍ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന പേരില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നു. പോലീസ് ഓമനക്കുട്ടനെതിരെ കേസെടുക്കുകയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനാണ് ഓമനക്കുട്ടന്‍ പിരിവ് നടത്തിയതെന്ന് വ്യക്തമാക്കികൊണ്ട് ക്യാമ്പിലുള്ളവര്‍ തന്നെ രംഗത്തെത്തി. മാധ്യമങ്ങള്‍ തെറ്റ് തിരുത്തുകയും ചെയ്യുകയും ചെയ്തു. ഇതോടെ പാര്‍ട്ടി സസ്പെന്‍ഷന്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ ഓമനക്കുട്ടനോട് മാപ്പ് പറയുകയും ചെയ്തു. പിന്നാലെയാണ് ഓമനക്കുട്ടന്‍ കേരളീയര്‍ക്ക് പ്രിയപ്പെട്ട സഖാവായത്അതിനാലാണ് സുകൃതിയുടെ നേട്ടം നാടൊന്നാകെ ആഘോഷിക്കുന്നതും.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES