ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാളെ ലിവര്‍പൂള്‍ ആഴ്സണലിനെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.45നാണ് മത്സരം. ആഴ്സണലിന്‍റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് പോരാട്ടം.
കഴിഞ്ഞ മത്സരത്തില്‍ ടോട്ടന്‍ഹാമിനോട് പരാജയപ്പെട്ടാണ് ആര്‍സണലിന്‍റെ വരവ്. അതുകൊണ്ടുതന്നെ റാങ്ക് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള ലിവര്‍ പൂളിനെതിരായ വിജയം ആഴ്സണലിന് അനിവാര്യമാണ്. നിലവില്‍ റാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്താണ് ആഴ്സണല്‍.
അതേസമയം കഴിഞ്ഞ കളിയില്‍ ബേണ്‍ലിയോട് സമനില വഴങ്ങിയ ലിവര്‍പൂളിനും ഈ കളി നിര്‍ണായകം തന്നെ. ആഴ്സണലിനെ അവരുടെ ഹോംഗ്രൗണ്ടില്‍ തറപറ്റിക്കാനാണ് ലിവര്‍പൂളിന്‍റെ വരവ്. ഫുട്ബോള്‍ താരം സലാ ലിവര്‍പൂളിനുവേണ്ടി കളിക്കുന്ന 150-ാം മത്സരമാണ് ഇത്.