കോവിഡ് മരണം രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കൊറോണ വൈറസിനെ ഫലപ്രദമായി നേരിട്ട ആത്മവിശ്വാസവുമായി കുവൈറ്റ് പുതിയ വര്‍ഷത്തിലേക്ക് കടക്കുകയാണ്.
കുവൈറ്റ് സിറ്റി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 399 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതോടു കൂടി രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 416,077 ആയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 62 പേര്‍ രോഗമുക്തരായി. ഇതോടെ, രോഗമുക്തരായവുരടെ ആകെ എണ്ണം 411,504 ആയി.
കഴിഞ്ഞ ജനുവരി ഒന്നിനാണ് രാജ്യത്ത് ആദ്യമായി കോവിഡ് മരണം സ്ഥിരീകരിച്ചത്. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന കാലയളവില്‍ ആകെ മരണം 2,468 ആണ്.
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയം കര്‍ശന നടപടികളാണ് 2021 ല്‍ സ്വീകരിച്ചത്. ഇതിനെ തുടര്‍ന്ന് രോഗവ്യാപനം ഫലപ്രദമായി തടയാനായി.
ഏപ്രില്‍ 11 ന് ആരംഭിച്ച പ്രതിരോധ കുത്തിവെയ്പ് ക്യാംപെയിന്‍ വിജയകരമായാണ് നടപ്പിലായത്. കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച രാജ്യങ്ങളെ പരാമര്‍ശിക്കുന്ന രേഖയില്‍ ലോകാരാഗ്യ സംഘടന കുവൈറ്റിനെ പ്രശംസിച്ചു. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ കുവൈറ്റ് നടപ്പിലാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച് ഒരു പേജ് തയ്യാറാക്കി.
ഫൈസര്‍, മൊഡേര്‍ണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ വാക്‌സിനുകള്‍ സ്വീകരിക്കാന്‍ വിദേശ കമ്പനികളുമായി കുവൈറ്റ് സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടു.
കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ശരാശരി രണ്ടായിരത്തോളം കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ നാലിന് അവസാനത്തെ കോവിഡ് രോഗിയേയും ഡിസ്ചാര്‍ജ് ചെയ്തതോടെ കുവൈറ്റില്‍ കോവിഡ് രോഗികളാരും തന്നെ ചികിത്സയില്‍ ഇല്ലാത്ത ദിനമെത്തി.
ഡിസംബര്‍ എട്ടിനാണ് കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ ജൂണ്‍ 14 ന് ഡെല്‍റ്റ വേരിയന്റ് കണ്ടെത്തിയെങ്കിലും രാജ്യത്ത് കാര്യമായി ഇത് ബാധിച്ചില്ല.











