തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്കുള്ള കാരണങ്ങള്‍ നികത്തി കോണ്‍ഗ്രസ് നേതാക്കള്‍. എഐസിസി സംഘവുമായുള്ള ചര്‍ച്ചയിലാണ് നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെയും ഗ്രൂപ്പ് വീതംവെപ്പിനെതിരെയും രംഗത്തെത്തിയത്. സംസ്ഥാന നേതൃത്വത്തിന്റെ ഏകോപനമില്ലായ്മ പരാജയ കാരണമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് പ്രസിഡന്റുമാരെ മാറ്റണമെന്നാണ് ടി.എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടത്. സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണം. എംപിമാരെ മത്സരിപ്പിക്കരുത്. ഗ്രൂപ്പ് വീതം വെപ്പിന്റെ അതിപ്രസരമാണ് പരാജയത്തിന് കാരണം. സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമെന്നും ടി.എന്‍ പ്രതാപ് ആവശ്യപ്പെട്ടു.
അതേസമയം, പരാജയത്തില്‍ ജില്ലാ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് കെ.സി ജോസഫും അടൂര്‍ പ്രകാശും പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ വലിയ പൊളിച്ചെഴുത്ത് അപ്രായോഗികമെന്ന് കെ.സി ജോസഫ് പറഞ്ഞു. ഗ്രൂപ്പ് വീതംവെപ്പ് തിരിച്ചടിക്ക് കാരണമായെന്ന് അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഗ്രൂപ്പ് അതിപ്രസരമെന്ന് പി.സി ചാക്കോയും പറഞ്ഞു.










