തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായി ക്വാറന്റൈനില്‍ പോയിരുന്നു. കോവിഡ് മുക്തനായതിനെ തുടര്‍ന്നാണ് ഇഡി വീണ്ടും നോട്ടിസ് നല്‍കിയത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനെയാണ് ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് സി.എം രവീന്ദ്രന്.