ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നവീകരിച്ച ഇ-ടിക്കറ്റിങ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കി. റെയില്‍വേ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള നവീകരിച്ച www.irctc.co.in വെബ്‌സൈറ്റും, ഐആര്‍സിടിസി റെയില്‍ കണക്റ്റ് മൊബൈല്‍ ആപ്പും റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഇന്ന്(311220)പ്രകാശനം ചെയ്തു.
ഇനി മുതല്‍ ടിക്കറ്റിനൊപ്പം ഭക്ഷണം, വിശ്രമമുറി, ഹോട്ടല്‍ എന്നിവ ബുക്ക് ചെയ്യുന്നതിന് കഴിയും.യൂസര്‍ അക്കൗണ്ട് പേജില്‍, റീഫണ്ട് സംബന്ധിച്ച തല്‍സ്ഥിതി മനസ്സിലാക്കാനാകും. ആവശ്യമായ വിവരങ്ങള്‍, ഓട്ടോമാറ്റിക്കായി പൂരിപ്പിച്ച് റെഗുലര്‍, ഫേവറേറ്റ് യാത്രകള്‍ ബുക്ക് ചെയ്യാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. വിവരങ്ങള്‍ ഒരു പേജില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ട്രെയിന്‍ സെര്‍ച്ച്, സെലക്ഷന്‍ എന്നിവ നവീകരിച്ച വെബ്‌സൈറ്റില്‍ ലളിതമാക്കിയിരിക്കുന്നു.ട്രെയിനില്‍ ലഭ്യമായ ക്ലാസ്സ്, യാത്രാ തുക എന്നിവയും ഒരു പേജില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ദ്ധിപ്പിച്ച സൈബര്‍ സുരക്ഷയും നവീകരിച്ച വെബ്‌സൈറ്റിന്റെ പ്രത്യേകതയാണ്.