തിരുവനന്തപുരം: കണ്‍സള്‍ട്ടന്‍സി കരാറുകളില്‍ സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ പരിശോധിക്കും. കരിമ്പട്ടികയിലുള്ള സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കില്ല. വിവാദ ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കി. കണ്‍സള്‍ട്ട് സ്ഥാനത്ത് നിന്നാണ് പിഡബ്ല്യുസിയെ ഒഴിവാക്കിയത്.
സമരപരിധി കഴിഞ്ഞിട്ടും കരാര് കരട് സമര്‍പ്പിച്ചില്ലെന്ന് കാരണമാക്കും. ഇതുസംബന്ധിച്ച് ഗതാഗതവകുപ്പ് നിര്‍ദേശം നല്‍കി. കരാറിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എം ശിവശങ്കര്‍ എന്നതിന് രേഖകളുണ്ട്.












