കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫിന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഇന്നലെ കസ്റ്റഡിയിലെടുത്ത യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍, എംഎസ്എഫ് പ്രവര്‍ത്തകന്‍ ഹസന്‍ എന്നിവരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
ഔഫിനെ കൊലപ്പെടുത്താന്‍ ഒന്നാംപ്രതി ഇര്‍ഷാദിനെ ഇരുവരും സഹായിച്ചെന്ന് പോലീസ് പറഞ്ഞു. രണ്ട് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഔഫിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന മുഹമ്മദ് ഷുഹൈബിന്റെ മൊഴിയനുസരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
അറസ്റ്റിലായ മൂന്ന് പേരാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസ് നിഗമനം. ഇന്നലെ റിമാന്‍ഡിലായ ഇര്‍ഷാദിനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് പരിയാരത്തേക്ക് കൊണ്ടുപോയത്. രാവിലെ ഒമ്പതരയോടെ മന്ത്രി കെ.ടി ജലീല്‍ കൊല്ലപ്പെട്ട ഔഫിന്റെ വീട് സന്ദര്‍ശിക്കും.