English हिंदी

Blog

al-sabah-street

 

ദുബായ്: അന്തരിച്ച കുവൈറ്റ് അമീറിനോടുള്ള ആദരസൂചകമായി ദുബായിലെ അല്‍ മന്‍ഖൂല്‍ സ്ട്രീറ്റ് ‘ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സ്ട്രീറ്റ്’ എന്ന് പുനര്‍നാമകരണം ചെയ്തു.  ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

Also read:  വിവിധ വികസന പദ്ധതികളില്‍ സ്വയംപര്യാപ്ത കൈവരിക്കാനൊരുങ്ങി യു.എ.ഇ

മേഖലയിലെ വികസനത്തിനും, ഐക്യത്തിനുമായി ഷെയ്ഖ് സബാഹ് നേതൃത്വം നല്‍കിയ പ്രവര്‍ത്തങ്ങളോടും, അദ്ദേഹം എന്നും ഉയര്‍ത്തിപ്പിടിച്ച മനുഷ്യസ്‌നേഹത്തിന്റെ ആശയങ്ങളോടുമുള്ള ആദര സൂചകമായാണ് ഈ നടപടി. കുവൈറ്റിന്റെ അറുപതാമത് ദേശീയ ദിനത്തിന്റെ വേളയിലാണ് തീരുമാനം

Also read:  സ്‌പോര്‍ട്‌സ് ക്ലബുകളില്‍ സഹപരിശീലകരായി എമറാത്തികള്‍ നിര്‍ബന്ധം

ബര്‍ ദുബായിലെ പ്രധാന വീഥികളിലൊന്നാണ് ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സ്ട്രീറ്റ്. അല്‍ സീഫ് മുതല്‍ രണ്ടാം ഡിസംബര്‍ സ്ട്രീറ്റ് വരെ നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത ദുബായിലെ വിവിധ സാംസ്‌കാരിക, ചരിത്ര, ടൂറിസ്റ്റ് ഇടങ്ങളിലൂടെയുമാണ് കടന്ന് പോകുന്നത്. അല്‍ മന്‍ഖൂല്‍ സ്ട്രീറ്റിനെ ഷെയ്ഖ് സബാഹ് സ്ട്രീറ്റ് എന്ന് പുനര്‍നാമകരണം ചെയ്യുന്നതിന്റെ ഭാഗമായി, ഇവിടെ സ്ഥിതിചെയ്തിരുന്ന 55 ദിശാസൂചികകള്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മാറ്റി സ്ഥാപിച്ചു.