ദുബായ്: ഡേറ്റിങ് സൈറ്റുകളിലെ കെണികളില്‍ അകപ്പെടരുതെന്നു പൊലീസ് മുന്നറിയിപ്പ്. തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പെന്നും വ്യക്തമാക്കി. സംശയാസ്പദമായ സൈറ്റുകള്‍ സന്ദര്‍ശിക്കരുതെന്നും മസാജിങ് സെന്ററുകളുടെയും മറ്റും മറവില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടുന്നതാണ് ഇവരുടെ രീതി.വനിതകളടക്കം വിവിധ രാജ്യക്കാര്‍ ഉള്‍പ്പെട്ട സംഘങ്ങള്‍ ആസൂത്രിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇരകളെ ഇവരുടെ താമസസ്ഥലത്ത് ക്ഷണിച്ചുവരുത്തി സംഘംചേര്‍ന്നു മര്‍ദിക്കുകയും പണവും മൊബൈല്‍ ഫോണും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുകയും ചെയ്യുന്നു. സംഘത്തിലെ പലരെയും അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.