ദുബായ്: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഇത്തരത്തിലുളള കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും തടവുമാണ് ശിക്ഷ. തടവു ശിക്ഷ ഏഴു വര്‍ഷം ആയിരിക്കുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
മതപരമായ ചിത്രങ്ങള്‍, ആചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്ന തരത്തിലുളള പോസ്റ്റുകള്‍ ചെയ്യാന്‍ പാടില്ല. കൂടാതെ ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുളള പോസ്റ്റുകള്‍ എത്തിയാല്‍ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ദുബായ് പോലീസ് അറിയിച്ചു.