ദുബായ്: ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഷോപ്പിംഗ് നടത്താന്‍ പ്രത്യേക ഡിസ്‌കൗണ്ട് പദ്ധതിയുമായി ദുബായ്. നറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സാണ് (ജിഡിആര്‍എഫ്എഡി ) പദ്ധതി നടപ്പിലാക്കുന്നത്. സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ഇതിലൂടെ അടക്കമുള്ള രാജ്യത്തെ വിവിധ ഇടങ്ങളില്‍ നിന്നുളള ഷോപ്പിംഗ് സെന്ററുകള്‍, വിവിധ ഷോപ്പുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയില്‍ നിന്നും പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കും. ബായ് എക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സാമി അല്‍ കംസിയും ചേര്‍ന്നാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.
അല്‍ സാദ ടൂറിസ്റ്റ് സ്മാര്‍ട്ട് കാര്‍ഡ് എന്ന പേരിലാണ് കിഴിവ്. പാസ്‌പോര്‍ട്ട് കൗണ്ടറിന് മുന്നിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ പ്രത്യേക ബാര്‍കോഡ് നല്‍കും. ഇതിലെ കോഡ് സ്‌കാന്‍ ചെയ്ത് പാസ്‌പോര്‍ട്ട് നമ്പറും എത്തിച്ചേര്‍ന്ന തീയതിയും രജിസ്റ്റര്‍ ചെയ്താലാണ് പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുക. പ്രൊമോഷന്‍ ലഭിക്കുന്ന സ്ഥാപനങ്ങളും, അതിന്റെ ലൊക്കേഷനുകളും ആപ്പില്‍ ദൃശ്യമാകുന്നതാണ്. പദ്ധതി സഹകരികളുടെ സ്‌പെഷല്‍ പ്രൊമോഷകളും,ഓഫറുകളും അറിയിപ്പായി എത്തും. ദുബായിലെ നൂറുകണക്കിന് സ്ഥാപനങ്ങളില്‍ നിന്ന് ഇത്തരത്തില്‍ ഡിസ്‌കൗണ്ട് ലഭ്യമാകുന്നതാണ്.
ആപ്പില്‍ ഇംഗ്ലീഷ്, അറബി ഭാഷകള്‍ തെരഞ്ഞെടുത്തു ഉപയോഗിക്കാന്‍ സൗകര്യമുണ്ട്.വിനോദ സഞ്ചാരികള്‍ രാജ്യം വിടുന്നതോടു കൂടി കാര്‍ഡിന്റെ കാലാവധിയും അവസാനിക്കും. തുടര്‍ന്ന് മറ്റൊരു ടൂറിസ്റ്റ് വിസയില്‍ എത്തുമ്പോള്‍ അവര്‍ക്ക് പുതിയൊരു ഡിസ്‌കൗണ്ട് കാര്‍ഡ് നല്‍കുന്നതാണ്.രാജ്യത്ത് എത്തുന്ന സന്ദര്‍ശകരുടെ സന്തോഷ അനുഭവങ്ങള്‍ വര്‍ധിപ്പിക്കാനാണ് ഇത്തരത്തില്‍ ഒരു പദ്ധതിയുമായി മുന്നോട്ട് വരുന്നതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മറി പറഞ്ഞു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന നിമിഷം മുതല്‍ പുറപ്പെടുന്നതുവരെ സഞ്ചാരികള്‍ക്ക് അസാധാരണവും സന്തോഷകരവുമായ യാത്ര അനുഭവങ്ങള്‍ ഇതിലൂടെ ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.