വാരാന്ത്യ അവധി ദിവസങ്ങളില്‍ മാറ്റം വരുത്തിയെങ്കിലും എമിറേറ്റുകളിലെ സൗജന്യ പാര്‍ക്കിംഗ് വെള്ളിയാഴ്ചയായി തുടരുകയായിരുന്നു.
ദുബായ് : വാരാന്ത്യ അവധി ദിനത്തില്‍ തന്നെ സൗജന്യ പാര്‍ക്കിംഗ് അനുവദിച്ച് ദുബായ് ഉപഭരണാധികാരി.
ജനുവരി ഒന്നു മുതല്‍ വാരാന്ത്യ അവധി വെള്ളിയാഴ്ചയില്‍ നിന്ന് ഞായറാഴ്ചയിലേക്ക് മാറ്റിയിരുന്നു. പക്ഷേ, സൗജന്യ പാര്‍ക്കിംഗ് വെള്ളിയാഴ്ചയായി തന്നെ തുടരുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും പാര്‍ക്കിംഗ് സൗജന്യമായിരിക്കും.
രാവിലെ എട്ടു മുതല്‍ രാത്രി പത്തുവരെയായിരിക്കും ഇനി മുതല്‍ പാര്‍ക്കിംഗ് ഫീസ് വേണ്ടി വരിക. നേരത്തെ, രാത്രി ഒമ്പതു വരെയായിരുന്നു ഇത്.
എന്നാല്‍, ബഹുനില പാര്‍ക്കിംഗ് സൗകര്യങ്ങളുള്ള കേന്ദ്രങ്ങളില്‍ എല്ലാ ദിവസവും 24 മണിക്കൂറും പാര്‍ക്കിംഗ് ഫീസ് നല്‍കേണ്ടിവരും.
പ്രധാന നിരത്തുകളില്‍ തുടര്‍ച്ചയായി നാലു മണിക്കൂര്‍ മാത്രമേ പാര്‍ക്കിംഗ് അനുവദിക്കു എന്നും സര്‍ക്കുലറില്‍ പറയുന്നു.
അബുദാബി ഉള്‍പ്പടെയുള്ള മറ്റ് എമിറേറ്റുകളില്‍ ഇപ്പോഴും വെള്ളിയാഴ്ച തന്നെയാണ് പാര്‍ക്കിംഗ് സൗജന്യം.