എക്‌സ്‌പോ 2020 യിലെ ഇന്ത്യാ പവലിയനില്‍ രാജ്യത്തെ സ്റ്റാര്‍ട് അപുകളുടെ പ്രസന്റേഷനുകള്‍ നടന്നു. 194 യുണികോണുകളാണ് തങ്ങളുടെ പ്രസന്റേഷന്‍ പിച്ചുകള്‍ നടത്തിയത്.
ദുബായ് : യുഎഇയില്‍ നിന്ന് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിന്ന് നിരവധി സ്റ്റാര്‍ട്അപുകള്‍ എക്‌സ്‌പോ പവലിയനില്‍ തങ്ങളുടെ കമ്പനികളുടെ പ്രസന്റേഷന്‍ പിച്ചുകള്‍ നടത്തി. 194 സ്റ്റാര്‍ട് അപുകളാണ് ദുബായ് എക്‌സ്‌പോയിലെ ഇന്ത്യാ പവലിയനില്‍ പ്രസന്റേഷനുകളില്‍ പങ്കെടുത്തത്.
എലവേറ്റ് സെഷനില്‍ എല്ലാ കമ്പനികളും തങ്ങളുടെ പുതുമകളും പ്രത്യേകതകളും ലോക സമക്ഷം അവതരിപ്പിച്ചു.
ഇന്ത്യയില്‍ നിന്നുള്ള അഞ്ഞൂറോളം സ്റ്റാര്‍ട്അപുകളാണ് ഇവിടെ തങ്ങളുടെ പിച് അവതരിപ്പിക്കുക.
കഴിഞ്ഞ വര്‍ഷം 4200 കോടി യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യന്‍ യൂണികോണുകള്‍ നേടിയെടുത്തത്. 2020 ല്‍ 1150 കോടി യുഎസ് ഡോളറായിരുന്നതില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.
ത്വരിത ഗതിയില്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന സമ്പദ് വ്യവസ്ഥയില്‍ വിദേശ നിക്ഷേപത്തിന്റെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. പുതിയ പരിഹാര മാര്‍ഗങ്ങള്‍ക്കൊപ്പം വന്‍തോതില്‍ തൊഴിലവസരങ്ങളും ഇവ നല്‍കുന്നുണ്ട്. ലോകത്തിലെ ഒരോ പതിമൂന്നാമത്തെ യൂണികോണും ഇന്ത്യയിലാണ് രൂപം കൊള്ളുന്നതെന്ന് കണക്കുകള്‍ പറയുന്നു.
100 കോടി യുഎസ് ഡോളര്‍ വിപണി മൂല്യമുള്ള സ്റ്റാര്‍ട് അപ് കമ്പനികളെയാണ് യൂണികോണ്‍ എന്ന് വെന്‍ച്വര്‍ ക്യാപിറ്റല്‍ രംഗത്തുള്ളവര്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട് അപ് ഇകോസിസ്റ്റമാണ് ഇന്ത്യ.











