മൂന്നു വര്‍ഷത്തെ റസിഡന്‍സ് വീസ ലഭിക്കുന്ന ടാലന്റ് പാസ് പ്രഖ്യാപിച്ച് ദുബായി എയര്‍പോര്‍ട്ട് ഫ്രീസോണ്‍
ദുബായ് : പ്രഫഷണലുകളെ ആകര്‍ഷിക്കാന്‍ ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ടാലന്റ് പാസ് എന്ന വീസ സംവിധാനം പ്രഖ്യാപിച്ചു. പ്രഫഷണല്‍ ലൈസന്‍സിനൊപ്പം ഓഫീസ് മുറിയും മൂന്നു വര്‍ഷത്തെ താമസ വീസയും ലഭിക്കുന്നതാണ് ഈ പാക്കേജ്.
മീഡിയ. വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, കല, മാര്‍ക്കറ്റിംഗ്, കണ്‍സള്‍ട്ടന്‍സി എന്നീ മേഖലകളില്‍ പ്രത്യേക നൈപുണ്യവും പരിചയവുമുള്ള ലോകത്തെ ഏതു പൗരന്‍മാര്‍ക്കും ലൈസന്‍സും വീസയും ലഭിക്കും.
Under the directives of @HamdanMohammed, @dafz_official launches ‘Talent Pass’ license for freelance work. The new license aims to attract global talent and professionals in the fields of media, education, technology, art, marketing and consultancy.
(Archive photo) pic.twitter.com/64iECTUU5i— Dubai Media Office (@DXBMediaOffice) January 9, 2022
ഇതിനൊപ്പം എയര്‍പോര്‍ട്ട് ഫ്രീസോണിലെ ഇതര സംരംഭകരുടെ നെറ്റ് വര്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും ലഭിക്കും.
ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അദ്ധ്യക്ഷനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ ഉത്തരവ് ഇറങ്ങിയത്.
ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണില്‍ 1,800 കമ്പനികളാണുള്ളത്. ബഹുരാഷ്ട്ര കമ്പനികളുടെ സാന്നിദ്ധ്യം മുപ്പതു ശതമാനമാണ്. ഫോര്‍ച്യൂണ്‍ 500 കമ്പനികളിലെ 31 സംരംഭകര്‍ എയര്‍പോര്‍ട്ട് ഫ്രീസോണിലുണ്ട്.