ദുബൈ: ദുബൈയിലൂടെ യാത്ര ചെയ്യുന്നവരുടെ വ്യക്തിഗത സംതൃപ്തി മനസ്സിലാക്കാന്‍ ജിഡിആര്‍ എഫ്എ ഓണ്‍ലൈന്‍ സര്‍വേയ്ക്ക് തുടക്കമിട്ടു.വകുപ്പിന്റെ സാമൂഹിക മാധ്യമങ്ങളിലും, മറ്റും പേസ്റ്റ് ചെയ്ത ലിങ്ക് മുഖേനയാണ് യാത്രക്കാരുടെ പ്രതികരണം തേടുന്നത്. കര -നാവിക-വ്യാമ മാര്‍ഗങ്ങളിലുടെ ദുബൈയിലേക്ക് വരുകയും പോകുകയും ചെയ്തവര്‍ക്ക് യാത്ര വേളയില്‍ ലഭിച്ച സേവനങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ വേണ്ടിയാണ് വകുപ്പ് ഇത്തരത്തില്‍ അഭിപ്രായ സര്‍വേക്ക് തുടക്കമിട്ടിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് സേവന സംതൃപ്തിയുടെ നില രേഖപ്പെടുത്തുത്താനും, അവരുടെ അഭിപ്രായങ്ങള്‍ നല്‍കുവാനും സര്‍വേയിയിലെ ചോദ്യാവലിയില്‍ സൗകര്യമുണ്ട്. അറബിയിലും, ഇംഗ്ലീഷിലും ആളുകള്‍ക്ക് പ്രതികരണം അറിയിക്കാമെന്ന് ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മറി അറിയിച്ചു.സര്‍വേ ഫലങ്ങള്‍ വകുപ്പ് വെളിപ്പെടുത്തുകയും, യാത്രാ വേളയില്‍ ഉപഭോക്താക്കള്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആവിശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ജി ഡി ആര്‍ എഫ് എ പ്രവര്‍ത്തിക്കുന്നത്.ജനസന്തുഷ്ടി രേഖപ്പെടുത്തുന്നതിന് ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളനുസരിച്ച് മുന്നോട്ടുപോകുന്നതിന് പുതിയ മാതൃകയിലൂടെയാണ് വകുപ്പ് ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതെന്നും അല്‍ മറി വ്യക്തമാക്കി.ദുബായ് യാത്രക്കാരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും മനസ്സിലാക്കാന്‍ ഇത്തരത്തിലുള്ള സര്‍വ ഏറെ സഹായിക്കുന്നതാണ്.അത് വഴി ഏറ്റവും മികച്ച സന്തോഷകരമായ സേവനം നല്‍കാന്‍ കഴിയും.ഓണ്‍ലൈണ്‍ ലിങ്കില്‍ പേരും മൊബൈല്‍ നമ്പറും നല്‍കിയാണ് ഉപഭോക്താക്കള്‍ക്ക് സര്‍വ്വേയില്‍ പങ്കെടുക്കാന്‍ കഴിയുക. ആളുകള്‍ക്ക് അവരുടെ സത്യസന്ധമായ അനുഭവങ്ങള്‍ ഇതിലൂടെ പങ്കുവെക്കാവുന്നതാണ്.
ഓണ്‍ലൈണ്‍ ലിങ്ക് :https://m.dnrd.ae/GM/public/survey/submit.aspx?id=b7A4MVG9AiBO7YjFH8vkdw&fbclid=IwAR2tI4-p-TYBl3C19kCvi2nSBnfyMx2wNKlFk3HCuwpIjh1Z_9BTtP5IAYg