ബംഗളൂരു: ലഹരി ഇടപാട് കേസില്‍ അനൂപിനെ നിയന്ത്രിച്ചത് ബിനീഷ് കോടിയേരിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബംഗളൂരുവിലെ ഇടപാടുകള്‍ ബിനീഷ് കേരളത്തിലിരുന്ന് നിയന്ത്രിച്ചു. അനൂപിനെ ബിനാമിയാക്കി ബിനീഷ് ബംഗളൂരുവില്‍ പല ബിസിനസുകളും ചെയ്‌തെന്ന് ഇ.ഡി പറഞ്ഞു.
അനൂപ് മുഹമ്മദിന്റെ ലഹരി ഇടപാടുകള്‍ ബിനീഷിന് അറിയില്ലെന്നത് വിശ്വാസയോഗ്യമല്ല. അനൂപും ബിനീഷും നിരവധി തവണ ഫോണില്‍ സംസാരിച്ചു. അനൂപിന്റെ അറസ്റ്റിന് തൊട്ടുമുന്‍പും അനൂപ് ബിനീഷിനെ വിളിച്ചിരുന്നു. ലഹരി ഇടപാടിനായി അനൂപിന് പണം വന്ന അക്കൗണ്ടുകള്‍ എല്ലാം ബിനീഷിന് നേരത്തെ അറിയുന്നവരുടേതാണെന്നും ഇ.ഡി അറിയിച്ചു.
അതേസമയം, ബിനീഷ് കോടിയേരിക്കെതിരെ കള്ളപ്പണ നിരോധന നിയമത്തിലെ 4,5 വകുപ്പുകള്‍ ചുമത്തി. ഏഴ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം. ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് 4 ദിവസം ചോദ്യം ചെയ്യും.