ഇന്ത്യന്‍ ഇതിഹാസമായ മഹാഭാരതത്തിലെ പ്രധാനകഥാപാത്രമായ ദ്രോണാചാര്യനായി ബാബു ആന്റണി ദ്രോണാചാര്യന്റെ ജീവിതം പറയുന്ന ചിത്രം ഇപ്പോഴും പെട്ടിക്കുള്ളിലാണെന്ന് താരം പറയുന്നു. മലയാളം, തമിഴ് ഭാഷകളില്‍ നിര്‍മ്മിച്ച ചിത്രം ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഡബ്ബ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത്തരം ക്ലാസിക് ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ ഇപ്പോള്‍ ആളില്ലെന്ന് അദ്ദേഹം പറയുന്നു. ദ്രോണാചാര്യനായുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
തന്നില്‍ നിന്ന് ആക്ഷന്‍ ചിത്രങ്ങളാണ് വിതരണക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും അതുകൊണ്ട് ഇത് ബോക്‌സ് ഓഫീസില്‍ എത്താതെ ബോക്‌സില്‍ തന്നെ ഒതുങ്ങിയെന്ന് ബാബു ആന്റണി പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ തന്റെ സിനിമ എന്നെങ്കിലും പുറംലോകം കാണുമെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/babuantonypkm/posts/10223395393129205