തിരുവനന്തപുരം: 2020 ഫെബ്രുവരി ഒന്നിന് കാലാവധി അവസാനിച്ച വാഹനരേഖകള്‍ പുതുക്കാനുള്ള സമയം നീട്ടി. ലൈസന്‍സും ആര്‍സിയും പെര്‍മിറ്റ് ഫിറ്റ്‌നസ് രേഖകളും പുതുക്കാന്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സമയം നീട്ടി. ലൈസന്‍സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ്, താല്‍ക്കാലിക രജിസ്‌ട്രേഷന്‍ എന്നിവയ്ക്കും ബാധകമാണ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി.
കോവിഡ് വ്യാപനം കണക്കിലെടുത്താണ് രണ്ടാംതവണയും കാലാവധി നീട്ടിയത്. വാഹന രേഖകളുടെ കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ചരക്കുവാഹന ഉടമകളും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഇതു കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.