കൊച്ചി: മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ചിത്രം ദൃശ്യം 2 ഒടിടി റിലീസിന് പിന്നാലെ ചോര്‍ന്നു. ഇന്നലെ രാത്രിയാണ് ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് രണ്ട് മണിക്കൂറിനു ശേഷം ചിത്രം ടെലഗ്രാമിലെത്തി. നിരവധി ആളുകള്‍ ചിത്രം ടെലിഗ്രാമിലൂടെ കണ്ടെന്നാണ് വിവരം. ആമസോണ്‍ പ്രൈം ചിത്രത്തിന്റെ ചോര്‍ച്ചയ്ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിയക്കും. നിര്‍മ്മാതാക്കളുടെ ഭാഗത്തു നിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മ്മിച്ചത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് വന്നു കൊണ്ടിരിയ്ക്കുന്നത്.നിലവിലെ സാഹചര്യം മൂലമാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാത്തതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പ്രതികരിച്ചു. ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ, എസ്തര്‍, സായ്കുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.