അജ്മാന്‍: എമിറേറ്റിലെ വാഹനങ്ങളുടെ ട്രാഫിക്ക് പിഴ തുകകളില്‍ 50 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി ജനുവരി 15 വരെ നീട്ടാന്‍ തീരുമാനിച്ചതായി അജ്മാന്‍ പോലീസ്. പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഈ കാലയളവില്‍ ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന നടപടികളും, ട്രാഫിക്ക് പോയിന്റുകളും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ 23-ന് മുന്‍പ് നടന്ന ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതെന്ന് അല്‍ നുഐമി അറിയിച്ചു.
എന്നാല്‍ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന രീതിയില്‍ വാഹനങ്ങള്‍ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍, വാഹനങ്ങളുടെ എഞ്ചിന്‍, വാഹനത്തിന്റെ ചട്ടക്കൂട് എന്നിവയില്‍ അനധികൃതമായി വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍, കൊവിഡ് പ്രതിരോധ നിയമങ്ങളുടെ ലംഘനങ്ങള്‍ എന്നിവയ്ക്ക് ചുമത്തിയിട്ടുള്ള ട്രാഫിക് പിഴ തുകകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 23-ന് മുന്‍പ് നടന്ന ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക