കൊച്ചി: ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വിലയിൽ വർധന. ഡീസൽ ലിറ്ററിന് 21 പൈസ വർധിച്ച് 76.46 രൂപയായി. 80 രൂപ 69 പൈസയാണ് പെട്രോൾ വില.
ജൂൺ 7 മുതലാണ് ഇന്ധന വില കുതിച്ചുയരാൻ തുടങ്ങിയത്. കേന്ദ്രസർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധവയാണ് ഇന്ധന വില ഉയരാൻ കാരണം. കൂടാതെ നഷ്ടം നികത്താൻ എന്ന പേരിൽ രാജ്യത്തെ പെട്രോളിയം കമ്പനികൾ ഉയർത്തുന്ന വിൽപ്പന വിലയും ജനങ്ങൾക്ക് ഇരുട്ടടിയായി.
രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.