Web Desk
ഒന്നരപതിറ്റാണ്ട് കാലം ആര്‍.എല്‍.വി കോളേജിലെ വിദ്യാര്‍ത്ഥി, ഒരു ദിവസം ജിവിച്ചു പഠിച്ച കലാലയത്തില്‍ നിന്നു പഠിയിറങ്ങുമ്പോള്‍ ഒരു പിടി മണ്ണെടുത്ത് ചെപ്പില്‍ സൂക്ഷിക്കുന്നു. മാസങ്ങളോളം അവിടത്തെ സ്ഥിരം സന്ദര്‍ശകനായി തുടരുന്നു. പിന്നീട് കാലങ്ങളോളം കാത്തിരുന്ന് അവസാനം സര്‍വ്വകലാശാലയില്‍ സ്ഥിര നിയമനം ലഭിക്കുന്നു….
സര്‍വ്വകലാശാല സിനിമയിലെ ലാലേട്ടന്‍റെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് തൃപ്പൂണിത്തുറ സ്വദേശി ധര്‍മ്മ തിര്‍ത്ഥന്‍റെ ജീവിതം…
ആര്‍.എല്‍.വി കോളേജിനോടുള്ള അടങ്ങാത്ത ആവേശം… കലാലയത്തിന്‍റെ പഠിയിറങ്ങാന്‍ മടിച്ച് നീണ്ട പത്തു വര്‍ഷത്തോളം പല കോഴുസുകളിലായി വിദ്യാര്‍ത്ഥിയായി തുടര്‍ന്നു. കാമ്പസ് വിട്ടൊരു സ്വപ്‌നങ്ങളും കാണാതിരുന്ന കക്ഷി ഒടുവില്‍ താല്‍ക്കാലിക നിയമനത്തിലൂടെ അദ്ധ്യാപകനായി. പിന്നീട് നിയോഗം പോലെ അവിടത്തന്നെ സ്ഥിര നിയമനം.
പെട്ടെന്നൊരു ദിവസം വണ്ടി നിറയെ പഴയ സാധനങ്ങളുമായി വീട്ടുപടിക്കലെത്തിയ മോനെ കണ്ടു മാതാപിതാക്കള്‍ അമ്പരന്നു. ജനലും,വാതിലും, കട്ടിളയും ഉള്‍പ്പെടെ ആര്‍.എല്‍.വി കോളേജിന്‍റെ പഴയ കെട്ടിടം പൊളിച്ച മര ഉരുപ്പടികള്‍ . തന്‍റെ ഇഷ്ട്ട കലാലയത്തിന്‍റെ അവശിഷ്ടങ്ങള്‍ കോഴിക്കോട്ടെ കച്ചവടക്കാരന്‍ കൊണ്ടു പോകുന്നത് കാണാന്‍ വയ്യ എന്ന് പറഞ്ഞ് വീട്ടിലേക്ക് വാങ്ങി കൊണ്ടു വരികയായിരുന്നു ധര്‍മ്മന്‍…പഠിച്ചിറങ്ങിയ കലാലയത്തോടുള്ള ധര്‍മ്മ തീര്‍ത്ഥന്‍റെ ഭ്രാന്തമായ ഇഷ്ടത്തെക്കുറിച്ചു അന്നത്തോടെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ബോധ്യമായി.പൂര്‍ണ്ണത്രയീശം ആശ്രയേ….!
ഇപ്പോള്‍ വീണ്ടും…രാധാലക്ഷ്മി വിലാസത്തിലേയ്ക്ക്….
മനസ്സില്‍ കൊണ്ടു നടന്ന പ്രാര്‍ത്ഥനാ ഗീതം പോലെ ജീവിതം മാറിമറിഞ്ഞ ത്രില്ലിലാണ് ഇപ്പോള്‍ ധര്‍മ്മ തിര്‍ത്ഥന്‍.
താന്‍ സ്നേഹിച്ച കോളേജില്‍ ഇനി അധികാരത്തോടെ പോകാമെന്ന സന്തോഷത്തിലാണ് ധര്‍മ്മന്‍ മാഷ്….
ധര്‍മ്മ തീര്‍ത്ഥന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് :
https://www.facebook.com/dharmatheerthan/posts/3002481559841733