തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത ആന്റിജന്‍ കിറ്റുകള്‍ തിരിച്ചയക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്. ഹരിയാനയില്‍ നിന്നുള്ള ആല്‍പൈന്‍ കമ്പനിയുടെ കിറ്റുകളാണ് തിരിച്ചയക്കുന്നത്. പരിശോധിക്കുന്ന സാമ്പിളില്‍ കൂടുതലും തെറ്റായ പോസിറ്റീവ് റിസള്‍ട്ട് ലഭിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
Also read: 11-ാംവട്ട ചര്‍ച്ചയും പരാജയം: നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രം; സമരം തുടരാന്‍ കര്‍ഷകര്‍
30 ശതമാനത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതോടെയാണ് കിറ്റിന്റെ പരിശോധന ഫലത്തിന്റെ ആധികാരികതയില്‍ സംശയമുയര്‍ന്നത്. കിറ്റുകള്‍ക്ക് ഗുണ നിലവാരത്തില്‍ പ്രശ്നം ഉണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് കിറ്റുകള്‍ തിരിച്ചയക്കുന്നത്. നാളെ മുതല്‍ തിരിച്ചയക്കാനുള്ള നടപടി ആരംഭിക്കും. അതേസമയം, ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നല്‍കിയിട്ടുണ്ട്.