സ്വർണക്കടത്ത് കേസില്‍ ഡൽഹിയിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥതല ചർച്ചനടക്കുന്നു. മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയ ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി സംസാരിച്ചു. നിർമല പരോക്ഷ നികുതി ബോർഡ് വിദഗ്ധരോട് വിവരങ്ങൾ ആരാഞ്ഞു.
കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹിയിൽ നിർണായക ചർച്ച. നിലവിൽ കസ്റ്റംസിനാണ് കേസ് അന്വേഷണ ചുമതല.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരളത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുളളവർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണക്കടത്ത് കേസ് ക്രിമിനൽ കേസായി മാറുകയാണെങ്കിൽ സി ബി ഐ യും ഭീകരപ്രർത്തനത്തിന്റെ കണ്ണികളുണ്ടെങ്കിൽ അന്വേഷണം എൻ.ഐ.എയും ഏറ്റെടുക്കും.











