Web Desk
കൊളംബോ : കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്‍റിന് വേദിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച് ശ്രീലങ്ക. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയേക്കാള്‍ പെട്ടെന്ന് കൊവിഡില്‍ നിന്നും മുക്തമാകാന്‍ ശ്രീലങ്കയ്ക്ക് സാധിയ്ക്കും. അതിനാല്‍ ടൂര്‍ണമെന്‍റിന് വേദിയാകാന്‍ തങ്ങള്‍ തയ്യാറാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡനന്‍റ് ഷമ്മി സില്‍വ പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ബി.സി.സി.ഐയ്ക്ക് കത്തയച്ചു.
ബിസിസിഐയെ സംബന്ധിച്ചിടത്തോളം ഐപിഎല്‍ രാജ്യത്തിന് പുറത്തു നടത്തുന്നത് അത്ര ബുദ്ധിമുട്ടുളള കാര്യമല്ലെന്ന് സില്‍വ പറഞ്ഞു. നേരത്തെ മറ്റു രാജ്യങ്ങളില്‍ നടന്ന ഐപിഎല്‍ ടൂര്‍ണമെന്‍റുകളെ മുന്‍ നിര്‍ത്തിയാണ് സില്‍വ ഇക്കാര്യം പറഞ്ഞത്. ഐപിഎല്ലും പാര്‍ലമെന്‍റ് തെരഞ്ഞെടും അടുത്തടുത്തായതിനെ തുടര്‍ന്നാണ് ഇതിനു മുമ്പ് രാജ്യത്തിന് പുറത്തവെച്ച് ഐപിഎല്‍ നടന്നത്. 2009 ല്‍ ദക്ഷിണാഫ്രിക്കയിലും 2014 ലെ ടൂര്‍ണമെന്‍റിന്‍രെ ആദ്യ പകുതി യുഎയിലുമായിരുന്നു നടന്നത്. രാജ്യത്തിന്‍റെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് ടൂര്‍ണമെന്‍റ് മാറ്റിവെയ്ക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ നേരത്തെ അറിയിച്ചിരുന്നു.