ഡല്‍ഹി: കേരളം അടക്കമുളള അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍. കേരളമുള്‍പ്പടെ കോവിഡ് വ്യാപനം രൂക്ഷമായ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇത് സംബന്ധിച്ചുളള ഉത്തരവ് ഫെബ്രുവരി 26 അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്നും മാര്‍ച്ച് 15വരെ നിയന്ത്രണം തുടരുമെന്നും ഡല്‍ഹി ആരോഗ്യവകുപ്പ് വ്യക്തമാക്കി.
രാജ്യത്ത് നിലവിലുളള കോവിഡ് രോഗികളില്‍ 86 ശതമാനവും കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ സഹിതം പുറത്തുവിട്ടിരുന്നു.