ഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പുതിയ നീക്കവുമായി ഡല്‍ഹി സര്‍ക്കാര്‍. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 2000 രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണവും കോവിഡ് വ്യാപനവും രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. നേരത്തെ മാസ്‌ക് ധരിക്കാത്തതിന് 500 രൂപയായിരുന്നു പിഴ.
സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ദീപാവലി ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായ തിരക്കിനെ തുടര്‍ന്ന് നവംബര്‍ ആദ്യവാരം മുതല്‍ ഡല്‍ഹിയിലെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ മത സാമൂഹ്യ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മറ്റു പ്രസ്ഥാനങ്ങളും ജനങ്ങള്‍ക്ക് മാസ്‌ക് വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 8000 കടന്നിരുന്നു.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കൃത്യസമയത്ത് നടപടി സ്വീകരിക്കാതിരുന്നതിന് എതിരെയായിരുന്നു കോടതിയുടെ വിമര്‍ശനം. കോടതി ഇടപെടുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നതെന്നും സര്‍ക്കാര്‍ വാക്കാല്‍ പരാമര്‍ശിച്ചു. സംസ്ഥാനത്തെ രോഗവ്യാപന തോത് അനിയന്ത്രിതമായ വര്‍ധിച്ചതിനാല്‍ പാര്‍ലമെന്റിന്റെ ശൈത്യകാല റിപ്പോര്‍ട്ട് ചേരില്ലെന്നാണ് റിപ്പോര്‍ട്ട്.