ന്യൂഡല്‍ഹി: ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ച് അടിച്ചമര്‍ത്താനുള്ള പോലീസിന്റെ നീക്കത്തിന് തിരിച്ചടി. ഡല്‍ഹിയിലെ സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കാനുള്ള അപേക്ഷ തള്ളി ഡല്‍ഹി സര്‍ക്കാര്‍. കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹിയിലെ 9 സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കാനായിരുന്നു പോലീസിന്റെ നീക്കം.
അതേസമയം കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ ‘ദില്ലി ചലോ’ മാര്‍ച്ചില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. ഡല്‍ഹി-ബഹാദുര്‍ഗ് അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനായി സ്ഥാപിച്ച ട്രക്കുകളും ബാരിക്കേഡുകളും കണ്ടെയ്‌നറുകളും കര്‍ഷകര്‍ ട്രാക്ടര്‍ ഉപയോഗിച്ച് തള്ളി നീക്കി.
#WATCH Farmers use a tractor to remove a truck placed as a barricade to stop them from entering Delhi, at Tikri border near Delhi-Bahadurgarh highway pic.twitter.com/L65YLRlkBo
— ANI (@ANI) November 27, 2020
അതിര്‍ത്തിയില്‍ വൈകുന്നേരത്തോടെ 50,000ത്തിലധികം കര്‍ഷകര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും പ്രസ്താവനയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.