ഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായുള്ള യോഗത്തില്‍ നിലപാട് കടുപ്പിച്ച് കര്‍ഷകര്‍. കൃത്യമായ മറുപടി നല്‍കണം, ചര്‍ച്ച നീട്ടിക്കൊണ്ടുപോകാനാകില്ല. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ രേഖാമൂലം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് സര്‍ക്കാര്‍ അംഗീകരിച്ച കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ രേഖാമൂലം കര്‍ഷകര്‍ക്ക് എഴുതി നല്‍കി. കഴിഞ്ഞ യോഗത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച കര്‍ഷകരുടെ ആവശ്യങ്ങളാണ് രേഖാമൂലം എഴുതി നല്‍കിയിരിക്കുന്നത്.
അതേസമയം പ്രധാനമന്ത്രിയും, കൃഷി മന്ത്രിയുമായി നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച നിലപാട് അറിയിക്കണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ പ്രതിനിധി ആവശ്യപ്പെട്ടു.










