ഡല്‍ഹി: പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കുമെന്ന് പോലീസ്. സമരം ബുറാഡിയിലെ നിരന്‍കരി സമാജം മൈതാനത്ത് നടത്തണമെന്ന നിബന്ധനയുണ്ട്. സമാധാനം പാലിക്കണമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് സാമൂഹ്യപ്രവര്‍ത്തകനായ യോഗേന്ദ്ര യാദവ് പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി തീരുമാനത്തെ സ്വാഗതം ചെയ്തു.
അതേസമയം, കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലേക്ക് എത്തുകയാണ്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ മുന്നോട്ട് നീങ്ങുകയാണ്. പോലീസ് കര്‍ഷകര്‍ക്ക് നേരെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു.
മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസിന് നേരെ കല്ലേറും ഉണ്ടായി. കര്‍ണാല്‍ ദേശീയപാത അടച്ചു. ഡല്‍ഹിയില്‍ കടക്കാന്‍ കര്‍ഷകര്‍ക്ക് പോലീസ് അകമ്പടിയോടെ അനുമതി നല്‍കിയേക്കും. ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൂടിയാലോചന നടത്തുന്നു.