ഡല്‍ഹി: ഡല്‍ഹിയില്‍ 90 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 33 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. നസഫ്ഗഹ് പ്രദേശത്തെ ചാവ്‌ലയില്‍ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. രക്ഷ നേടാന്‍ ശ്രമിച്ച വയോധികയെ ആക്രമിക്കുകയും ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയും ചെയ്തു.
പാല്‍ക്കാരനെ കാത്തിരുന്ന വയോധികയെ ഇന്ന് പാല്‍ക്കാരന്‍ വരില്ലെന്നും പാല്‍ വിതരണ സ്ഥലത്തേക്ക് കൂട്ടി കൊണ്ടു പോകാമെന്ന് പറഞ്ഞ് പ്രതി അടുത്തുളള ഫാമില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തനിക്ക് മുത്തശ്ശിയുടെ പ്രായമുണ്ടെന്ന് പറഞ്ഞ് കരയുകയും അപേക്ഷിക്കുകയും ചെയ്‌തെങ്കിലും പ്രതി വെറുതെ വിട്ടില്ല. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് വയോധികയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. വൈദ്യ പരിശോധനയില്‍ വയോധികയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ ഉണ്ടായിട്ടുണ്ട്.



















