ക്വാറി അപകടത്തില്‍ കാണാതായ എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ തിരച്ചില്‍ അവസാനിപ്പിച്ചു.
മസ്‌കത്ത് : ഒമാന്‍ ഇബ്രിയില്‍ ഉണ്ടായ മാര്‍ബിള്‍ ക്വാറി അപടകത്തില്‍ കാണാതായവരുടെ എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അറിയിച്ചു.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലാണെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.
ശനിയാഴ്ച നടന്ന തിരച്ചിലാണ് കാണാതായ അവസാന ആളുടെ മൃതദേഹവും കണ്ടെത്തിയത്.
ഏഴു ദിവസം മുമ്പാണ് ക്വാറിയില്‍ തൊഴിലാളികള്‍ ഉള്ള സമയത്ത് വന്‍ തോതില്‍ മണ്ണിടിഞ്ഞ് വീണത്. ആറു പേരുടെ മൃതദേഹം അന്നു തന്നെ കണ്ടെടുത്തു. പിന്നീട് മണ്ണിനടിയില്‍പ്പെട്ടുപോയവര്‍ക്കായുള്ള തിരച്ചിലില്‍ ആറു ദിവസം പൂര്‍ത്തിയായപ്പോഴാണ് കാണാതായ എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
നാലു പേരെ രക്ഷാ പ്രവര്‍ത്തകര്‍ ജീവനോടെ രക്ഷപ്പെടുത്തി. മരിച്ചവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ജോലി ചെയ്യുന്ന ക്വാറിയാണ് ഇതെന്ന് അറിവായിട്ടുണ്ട്.











