തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരുന്ന പി.എസ്.സി. റാങ്ക് ജേതാക്കള്‍ക്ക് പിന്തുണയുമായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലില്‍ എത്തിയ താരം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഉദ്യോഗാര്‍ഥികളുടെ വേദന കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്നു വിമര്‍ശിച്ച ധര്‍മജന്‍, യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും പറഞ്ഞു.
അതേസമയം പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള ഉദ്യോഗസ്ഥതല ചര്‍ച്ച വൈകിട്ട് 4.30ന് സെക്രട്ടേറിയറ്റില്‍ വച്ച് നടക്കും. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, സിവില്‍ പൊലീസ് ഓഫീസര്‍ ഉദ്യോഗാര്‍ഥികളുമായാണ് ചര്‍ച്ച നടക്കുക. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് ഉദ്യോഗാര്‍ഥികളുടെ സമരം 26 ദിവസവും, സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധം13ാം ദിവസവും കടന്നു. ആഭ്യന്തര സെക്രട്ടറി, എ.ഡി.ജി.പി. മനോജ് എബ്രഹാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. എല്‍.ജി.എസ്., സി.പി.ഒ. വിഭാഗങ്ങളിലെ മൂന്ന് പേരെ വീതമാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.











