ആ വര്‍ഷത്തെ ഫിഫയുടെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള ചുരുക്ക പട്ടിക പ്രഖ്യാപിച്ചു. ബാഴ്‌സലോണ താരം ലയണല്‍ മെസി, യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് താരം റോണര്‍ട്ട് ലവന്‍ഡോവ്‌സ്‌കി എന്നാവരാണ് പട്ടികയില്‍ ഇടം നേടിയ താരങ്ങള്‍.
ലയേണല്‍ മെസി ആണ് തവണയും റൊണാള്‍ഡോ അഞ്ച് തവണയും പുരസ്‌കാരം നേടിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ മികച്ച താരത്തിനുള്ള പുരസ്‌കാരം ലെവന്‍ഡോവ്‌സ്‌കി കൊണ്ടുപോകും എന്നാണ് കായികാസ്വാദകരുടെ വിലയിരുത്തല്‍.
കഴിഞ്ഞ സീസണിലെ യൂറോപ്യന്‍ ടോപ്പ് സ്‌കോറര്‍ ആയിരുന്നു ലെവന്‍ഡോസ്‌കി. ബയേണ്‍ മ്യൂണിക്കിനോടോപ്പം ട്രെബിള്‍ കിരീടവും താരം സ്വന്തമാക്കിയിട്ടുണ്ട്. ജര്‍മ്മന്‍ കപ്പും ജര്‍മ്മന്‍ ലീഗും ഒപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടവും ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ ഫിഫ ബെസ്റ്റ് പുരസ്‌കാരം മെസിയാണ് സ്വന്തമാക്കിയത്. വോട്ടെടുപ്പിന് ശേഷം വിജയികളെ പ്രഖ്യാപിക്കും.