Web Desk
ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ 7 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബോര്‍ഡുമായി കരാറുള്ള കളിക്കാരും ജീവനക്കാരും ഉള്‍പ്പെടെ 100 പേരാണ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പരിശോധനയ്ക്ക് വിധേയരായത്.
അതേസമയം കോവിഡ് സ്ഥിരീകരിച്ചവരുടെ പേരോ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. പരിശോധിച്ച 100 പേരില്‍ 7 പേര്‍ മാത്രമാണ് കോവിഡ് പൊസിറ്റീവ് എന്നും ഇതില്‍ ആശങ്കപ്പെടാനില്ലെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക സിഇഒ ജാക്വസ് ഫോള്‍ പറഞ്ഞു. കളിക്കാര്‍ക്ക് ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചോ എന്ന വിവരം ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.