സിപിഒ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ഇനി നിയമനം നടക്കില്ലെന്ന് സര്‍ക്കാര്‍. സിപിഒ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളുടെ വാദങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.1046 തസ്തികകള്‍ പിഎസ്‌സിക്ക് വിട്ടു.2021 ഡിസംബര്‍ 31വരെയുള്ള പ്രതീക്ഷിത ഒഴിവുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്‌തെന്നും എഡിജിപി അറിയിച്ചു.
സിപിഒ ലിസ്റ്റിലെ 7580 പേരില്‍ 5609 പേര്‍ക്ക് നിയമനം നല്‍കി. എല്‍ജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി 4-08-2021 വരെ നീട്ടി. ഇതുവരെ 6000 പേര്‍ക്ക് നിയമനം നല്‍കിയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.
അതേസമയം, ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.